സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകളോടെ തുടർന്നേക്കും

0
9

കേരളത്തിൽ ലോക്ഡൗൺ തുടരുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ ആണ് തീരുമാനമെടുക്കുക. നേരത്തെ പ്രഖ്യാപിച്ച ലോക് ഡൗൺ വരുന്ന ബുധനാഴ്ച വരെയാണ്, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇളവുകളോടെ ലോക്ഡൗൺ തുടരാനാണു സാദ്ധ്യത. ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കാനാണ് സാധ്യത.

പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും . കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാ മേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽ നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്.