ആശാ വർക്കർമാരുടെ ‘രാപകൽ സമരയാത്ര’; കാസർഗോഡിൽ തുടക്കം

0
214

കാസർഗോഡ്: ആശാ വർക്കർമാരുടെ നാലാം ഘട്ട സമരമായ ‘രാപകൽ സമരയാത്ര’ ഇന്ന് കാസർഗോഡിൽ ആരംഭിച്ചു. രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്തു. 45 ദിവസം നീണ്ടുനിൽക്കുന്ന ഈ സമരയാത്ര ജൂൺ 17-ന് തിരുവനന്തപുരത്ത് സമാപിക്കും.

പ്രധാന ആവശ്യങ്ങൾ ഇവയൊക്കെയാണ് ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക,വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക,പെൻഷൻ സംവിധാനം ഏർപ്പെടുത്തുക,ഓണറേറിയത്തിന് വിധിച്ച മാനദണ്ഡങ്ങൾ പിൻവലിക്കുക,ഓണറേറിയം എല്ലാ മാസവും 5 ആം തീയതിക്കുള്ളിൽ മുടങ്ങാതെ നൽകുക.