ഏഷ്യൻ അത്‌ലറ്റിക് മീറ്റ് 800 മീറ്ററിൽ ഗോമതിക്ക് സ്വർണം

ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ 800 മീറ്ററിൽ സ്വർണം നേടിയ തിരുച്ചി സ്വദേശി ഗോമതി താൻ കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ച് മനസു തുറന്നു.
മുപ്പതുവയസ്സിനുള്ളിൽ ഒരു ജീവിതത്തിൽ അനുഭവിക്കാവുന്ന അത്രയും ദുരിതങ്ങളാണ് താനനുഭവിച്ചിട്ടുള്ളത് എന്ന് ഗോമതി പറയുന്നു. അച്ഛൻ ആയിരുന്നു എല്ലാ പ്രതിസന്ധികളിലും ശക്തി പകർന്നത്. വാഹനാപകടത്തിൽ കാലിനു സാരമായ പരിക്കേറ്റിട്ടും മകളെ പരിശീലനത്തിനായി അതിരാവിലെ സ്കൂട്ടറിൽ കൊണ്ടുവിടുമായിരുന്ന മാരിമുത്ത വർഷങ്ങൾക്ക് മുൻപാണ് കാൻസർ ബാധിച്ച മരണപ്പെട്ടിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ഗോമതിയുടെ വിജയം കാണാൻ അച്ഛൻ ഇന്നില്ല.
വൈദുതിപോലും ഇല്ലാത്ത തിരുച്ചിയിലെ ഗ്രാമത്തിലാന്താണ് പഠിച്ചതെന്നും ഭക്ഷണത്തിനു പോലും തനറെ അഞ്ചംഗകുടുംബത്തിനു ബുദ്ധിമുട്ടേടി വന്നിരുന്നെന്നും ഗോമതി ഓർക്കുന്നു. പരിശീലനത്തിന് പോകുമ്പോൾ തനിക്ക് അധികം ഭക്ഷണം നൽകാനായി പാ ദിവസങ്ങളിലും മാരിമുത്തു പട്ടിണി കിടന്നിട്ടുണ്ട്. കന്നുകാലികൾക്ക് കഴിക്കാൻ വെച്ച തവിടായിരുന്നു അക്കാലത്തു അച്ഛൻ കഴിച്ചിരുന്നത്. ഓരോ ദിവസം ട്രാക്കിൽ നിൽക്കുമ്പോഴും താൻ അച്ഛന്റെ വേദനകൾ ഓർക്കാറുണ്ടെന്നും ഗോമതി പറഞ്ഞു.