പ്രശസ്ത പണ്ഡിതൻ നൗഫൽ സഖാഫി കലാസ ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയ സന്ദർശിച്ചു

കുവൈത്ത് സിറ്റി:  ഹൃസ്വ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രമുഖ പണ്ഡിതൻ നൗഫൽ സഖാഫി കലശയെ ബദർ അൽ സമ മെഡിക്കൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ  ആദരിച്ചു. ബദർ അൽ സമ കൾച്ചറൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ്  അദ്ദേഹത്തെ ഷാൾ അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു.

കർമ്മ മേഖലയിൽ  മികച്ച സേവനമാണ്  ബദർ അൽസമ നടത്തുന്നതെന്ന്   അദ്ദേഹം പ്രശംസിച്ചു.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യക്കാർക്ക് സഹായഹസ്തങ്ങൾ നീട്ടുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.

ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ  അഹമ്മദ് കബീർ റെഫായ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് രഹജൻ നന്ദി രേഖപ്പെടുത്തി.