വിമാന ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി വ്യോമയാന മന്ത്രി

0
99

അഹമ്മദാബാദ്:  എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ദുഃഖം പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുവെന്നും, താൻ ഉടൻ സംഭവസ്ഥലത്തെത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

“അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ ഞാൻ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് എല്ലാ വ്യോമയാന, അടിയന്തര ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്”- മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.