ബാലവേദി കുവൈറ്റ്‌ എ ഐ ഫ്യൂചർ ഫെസ്റ്റ് സമാപിച്ചു

0
205

കുവൈറ്റ്‌ സിറ്റി : ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ മലയാളി കുട്ടികൾക്കായ്‌ സംഘടിപ്പിച്ച AI Future Fest, AI സ്റ്റോറി ടെല്ലിങ് & കരിയർ ഗൈഡൻസ് ന് സമാപനം കുറിച്ചു. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 200 ഓളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ബ്രയാൻ ബെൽസിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അമുഖ സെഷൻ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ്‌ സെഷനു നേതൃത്വം നൽകി. ചടങ്ങിന് രക്ഷധികാരി സമിതി കൺവീനർ രജീഷ് സി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വേദിയിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി വി ഹിക്മത് സന്നിഹിതനായിരുന്നു. ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു. വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന പ്രാക്ടിക്കൽ വർക്ക്‌ഷോപ്പ് സ്കൂൾ പ്രിൻസിപ്പാൾ കെ ഗംഗാദർ ഷിർസത് ഉദ്ഘാടനം നിർവഹിച്ചു. 25ൽ അധികം ടീമുകൾ രജിസ്റ്റർ ചെയ്ത ഫെസ്റ്റ് പത്ത് മണിയോടെ ആരംഭിച്ചു. AI സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേഷ് കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സെടുത്തു. ക്ലാസിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച AI വീഡിയോകൾ രക്ഷിതാക്കളെയും കാഴ്ചക്കാരെയും അശ്ചര്യപ്പെടുത്തി. സംഘാടക മികവ് കൊണ്ടും, പങ്കാളിത്തം കൊണ്ടും മികച്ചൊരു സെഷനിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

വൈകിട്ട് നടന്ന സമാപന ചടങ്ങിന് ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതം പറഞ്ഞു. ബാലവേദി 25 വർഷത്തെ ലോഗോ പ്രകാശനം ലോക കേരള സഭ അംഗം ആർ. നാഗനാഥൻ ചടങ്ങിൽ വെച്ച് നിർവഹിച്ചു . കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി വി ഹിക്മത്, രക്ഷാധികാരി കോർഡിനേറ്റർ ശങ്കർ റാം, ലോക കേരള സഭാഗം ആർ നാഗനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരുൺ രമേശിനുള്ള മൊമെന്റോ ബാലവേദി പ്രസിഡന്റ്‌ ബാലവേദി ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നൽകി . AI future Fest ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.