ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി

0
162

കോഴിക്കോട് :ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. കൊല്ലം വാടിക്കല്‍ സ്വദേശി മുദാക്കര ജോസ് (35) ആണ് പിടികൂടപ്പെട്ടത്.
മദ്യപിച്ച് നിലയില്‍ ഇദ്ദേഹം മത്സ്യത്തൊഴിലാളി സോളമനുമായി തർക്കത്തിലാകുകയും തുടർന്ന് അയാളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
കുറ്റകൃത്യത്തിന് ശേഷം പ്രതി തന്റെ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു. കൂടാതെ കോഴിക്കോട്, കൊല്ലം റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ഫുട്ടേജുകള്‍ ലഭ്യമല്ലാതിരുന്നതും അന്വേഷണം തുടക്കത്തില്‍ തടസ്സപ്പെടുത്തി. എന്നാല്‍ പ്രതി മറ്റൊരു ഫോണിലൂടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് അന്വേഷണ സംഘത്തിന് ജോസിനെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
തുടർന്നുള്ള അന്വേഷണത്തിൽ ജോസ് കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കായംകുളം, കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറി മാറി സഞ്ചരിച്ച് പൊലീസിന്റെ വലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തി. ഒടുവിൽ, പുന്നപ്രയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജോസിനെ പിടികൂടിയത്.