കുവൈത്ത് സിറ്റി : ലോകരക്തദാന ദിനത്തോടനുബന്ധിച്ചു ബ്ലഡ്‌ഡോണേഴ്സ് കേരള (ബി ഡി കെ) കുവൈത്ത് ചാപ്റ്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 13-ാം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 4 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചാണ് മത്സരം നടക്കുന്നത്. കാറ്റഗറി എ 5 മുതൽ 7 വയസ്സ് വരെ (കളേഴ്സ്), കാറ്റഗറി ബി 8 മുതൽ 12 വയസ്സ് വരെ (ഡ്രായിംഗ് ആൻഡ് കളറിംഗ്), കാറ്റഗറി സി 13 മുതൽ 16 വയസ്സ് വരെ (വാട്ടർ കളറിംഗ്) എന്നീ മൂന്ന് വിഭാഗങ്ങളായിയാണ് മത്സരം നടത്തപ്പെടുന്നത്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ ആവശ്യങ്ങൾക്കും 55424201, 96602365, 99811972, 51137459 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
Home Kuwait Associations ബ്ലഡ്‌ഡോണേഴ്സ് കേരള (ബി ഡി കെ ) കുവൈത്ത് ചാപ്റ്റർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു