കുവൈത്ത് പൊലീസിന് ബിഎംഡബ്ല്യു എക്സ്5 വാഹനങ്ങളും

0
23

കുവൈത്ത് സിറ്റി: കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക പട്രോളിംഗ് കാറുകളായി ഉപയോഗിക്കുന്നതിനായി ബിഎംഡബ്ല്യു എക്സ്5 വാഹനങ്ങളും. ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തുടനീളമുള്ള സുരക്ഷയും പൊതു സുരക്ഷയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനങ്ങള്‍ കൂടി ചേര്‍ക്കുന്നത്. അലി അൽഗാനിം & സൺസ് ഓട്ടോമോട്ടീവ് കമ്പനിയിൽ നിന്നാണ് വാഹനങ്ങള്‍ കുവൈത്ത് പൊലീസ് സ്വീകരിക്കുക. ഔദ്യോഗിക ഏജൻസികളെ പിന്തുണയ്ക്കുന്നതിനും അവയുടെ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്നതിനുമായി സ്വകാര്യ മേഖലയും സര്‍ക്കാരും തമ്മിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം.