കുവൈത്തിൽ 9 വർഷം ഒറ്റമുറിയിൽ തടവിലാക്കപ്പെട്ട സ്ത്രീയെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒൻപത് വർഷമായി സ്വന്തം വീട്ടിൽ തടങ്കലിൽ ആക്കപ്പെട്ട  സ്ത്രീയെ  സുരക്ഷാ അധികൃതർ മോചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്് ചെയ്തു. ഇതുസംബന്ധിച്ച്്പുറത്തുവന്ന വാർത്തകൾ ഏവരെയും ഞെട്ടിച്ചു. മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ചേർന്നാാണ് ഒൻപത് വർഷക്കാലം സഹോദരിയെ  വീട്ടിലെ ഒരു മുറിയിൽ ബന്ദിയാക്കിയത്,  തന്നേക്കാൾ 15 വയസ്സ് കൂടുതലുള്ള ഭർത്താവിന്റെ അടുത്തേക്ക് മടങ്ങാൻ അവൾ വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം.

യുവതിയെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒൻപത് വർഷം അവരെ ബന്ദിയാക്കിയ കുറ്റത്തിന് ഇരയുടെ സഹോദരിമാരെയും സഹോദരന്മാരെയും കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

സ്ത്രീക്ക് തൻറെ സുഹൃത്തുമായി ഫോണിൽ സംസാരിക്കാൻ ഉള്ള ഒരു സാഹചര്യം ഒത്തു എന്നതണ്  വഴിത്തിരിവായത്. ഇവർ നൽകിയ വിവരം അനുസരിച്ച് സുഹൃത്ത് പോലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സുരക്ഷാ സംഘമെത്തി സ്ത്രീയെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു.