കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാരിൽ 99 ശതമാനവും സ്വദേശികൾ

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമയാന അധികൃതർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് , കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരിൽ 99 ശതമാനവും സ്വദേശികൾ . വിമാന താവളത്തിലെ ഓപ്പറേഷൻസ്, മെയിന്റനൻസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സ്വദേശി  ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.സെക്യൂരിറ്റി,സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, സൈബർ സെക്യൂരിറ്റി എന്നിവയുമായി ബന്ധപ്പെട്ട ആധുനിക പ്രോഗ്രാമുകൾ വിമാനത്താവളത്തിൽ ഉണ്ടെന്നും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലാഹ് അൽ ഫദ്ദാഗി അറിയിച്ചു.