സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ

0
31

കോഴിക്കോട് : വടകരയിൽ  സ്കൂൾ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ വിജിലൻസ് പിടികൂടി. പാക്ക ജെ.ബി. സ്കൂളിലെ പ്രധാനാധ്യാപകൻ ഇ.എം. രവീന്ദ്രൻ ആണ് പിടിയിൽ പെട്ടത്. ജനറൽ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അപേക്ഷ ഫോർവേർഡ് ചെയ്യുന്നതിനായി അദ്ദേഹം അധ്യാപികയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായത്. ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് രവീന്ദ്രൻ പിടിയിലായത്.

വടകര ലിങ്ക് റോഡിൽ വച്ച് പതിനായിരം രൂപ കൈമാറുന്ന സമയത്താണ് കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി പി. ബിജുവിന്റെ നേതൃത്വത്തിലുള്ള ടീം രവീന്ദ്രനെ പിടികൂടിയത്. കൈക്കൂലി വാങ്ങിയതിനെതിരെ കർശന നടപടി എടുക്കുമെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.