അബ്ദല്ലിക്ക് സമീപം കാർ അപകടത്തിൽപ്പെട്ട് ഏഷ്യക്കാരൻ മരിച്ചു, ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേറ്റു

കുവൈത്ത് സിറ്റി: ബുധനാഴ്ച ഉച്ചയ്ക്ക് അബ്ദല്ലി റോഡിലുണ്ടായ കാർ അപകടത്തിൽ  ഏഷ്യൻ വംശജനായ പ്രവാസി  മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും  പരിക്കേറ്റിട്ടുണ്ട്. ഇവരെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്