ബംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

0
37

ബംഗളൂരു: ബംഗളൂരുവിനടുത്ത്  നൈസ് എക്സ്പ്രസ് വേയിലുണ്ടായ  വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിന്റെ മകൻ കെ.കെ ഷാദിൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹയാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.

നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തിൽപെട്ടവർ. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തിൽ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. കൂടെ യാത്ര ചെയ്ത രണ്ട് പേർ  പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയിൽ ചികിത്സയിലാണ്.