കുവൈത്തിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ അടച്ചുപൂട്ടുന്നു

0
73

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്ന് പ്രശസ്ത സൂപ്പർ – ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിറ്റാണ്ടുകളായി നൽകിയ പിന്തുണയ്ക്കും രക്ഷാകർതൃത്വത്തിനും മാനേജ്മെന്‍റ് ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുന്നതായി ഉപഭോക്താക്കൾക്കുള്ള സന്ദേശത്തിൽ അറിയിച്ചു. 1995ൽ മാജിദ് അൽ ഫുട്ടൈം (എംഎഎഫ്) ആണ് കാരിഫോറിനെ ആദ്യമായി മിഡിൽ ഈസ്റ്റിലേക്ക് പരിചയപ്പെടുത്തിയത്. എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി അവകാശങ്ങൾ കൈവശം വച്ചിരിക്കുന്ന ഇവർ പിന്നീട് കുവൈത്ത് ഉൾപ്പെടെ നിരവധി പ്രാദേശിക വിപണികളിൽ പ്രവർത്തിച്ചു വരികയായിരുന്നു.