കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈത്തിൻ്റെ എട്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’നോട്ടം’ ജനുവരി 29, 30, 31 തീയതികളിലായി നടക്കും. വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന നോട്ടം ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം
ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും.
സിനിമാ പ്രവർത്തകരായ യ ടി. കൃഷ്ണനുണ്ണി, ഡോ. സി എസ് വെങ്കിടേശ്വരൻ, ഡോ.ആശ ആച്ചി ജോസഫ് എന്നിവരാണ് ജൂറി അംഗങ്ങൾ. ഇത്തവണ പ്രധാന വിഭാഗത്തിൽ 25 സിനിമകളും വിദ്യാർത്ഥികളുടെ വിഭാഗത്തിലായി 4 സിനിമകളുമാണ് മത്സരിക്കുന്നത്. കൂടാതെ പ്രദർശന വിഭാഗവും ഉൾപ്പെടുത്തിയാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ.
കേരള അസോസിയേഷൻ കുവൈത്ത് വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്ന മത്സരവിഭാഗം സിനിമകളിൽ ഏറ്റവും കൂടുതൽ ലൈക്ക്, വ്യൂ, റേറ്റിംഗ് എന്നിവ അടിസ്ഥാനം ആക്കിയുള്ള സ്കോർ ലഭിച്ച ചിത്രത്തിനായിരിക്കും മികച്ച പ്രേക്ഷക പ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിക്കുക.
ബാക്കി അവാർഡുകൾ എല്ലാം ജൂറിയുടെ വിലയിരുത്തൽ അടിസ്ഥാനത്തിൽ ആയിരിക്കും.
2021 ഫെബ്രുവരി 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഫിലിം പ്രവർത്തകർക്കായി ടെക്നിക്കൽ വർക്ക്ഷോപ്പും, ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകളും ജൂറി അംഗങ്ങൾ അവതരിപ്പിക്കും
https://keralaassociationkuwait.com/ എന്ന അസോസിയേഷൻ വെബ്‌സൈറ്റിലൂടെ ആയിരിക്കും “നോട്ടം” ഫിലിം ഫെസ്റ്റിവലും, ടെക്നിക്കൽ വർക് ഷോപ്പും സംഘടിപ്പിക്കുക എന്നും നോട്ടം സംഘാടകർ അറിയിച്ചു.