കാർട്ടൂൺ വിവാദം; താൻ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് കെ.കെ.സുബാഷ്

തിരുവനന്തപുരം:  കാർട്ടൂൺ വിവാദത്തിൽ പ്രതികരണവുമായി പുരസ്‌ക്കാര ജേതാവ് രംഗത്ത് വന്നു.കാർട്ടൂണില്‍ താൻ മത ചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് കെ.കെ.സുബാഷ് പറഞ്ഞു. അക്കാദമിക്ക് നൽകിയ വിശദീകരണത്തിലാണ് അവാർഡ് ജേതാവ് തൻ്റെ നിലപാട് അറിയിച്ചത്. അതേസമയം ലളിതകലാ അക്കാദമിയുടെ അടിയന്തിര യോഗം മറ്റന്നാൾ ചേരുന്നുണ്ട്.ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലി സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉരുത്തിരിഞ്ഞു വന്നിരുന്നു. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഉയർന്നുവന്ന ആക്ഷേപം.