ഡോക്ടർമാർ നടത്തുന്ന സമരത്തോട് വിയോജിപ്പ്; മന്ത്രി കെ.കെ.ശെെലജ

0
130

കണ്ണൂര്‍: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശരിയായ നടപടിയല്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. ജോലി ബഹിഷ്കരിച്ച് ഡോക്ടർമാർ സമരം ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല.അത് ശരിയല്ല.അവരുടെ അവകാശങ്ങൾ പ്രകടിപ്പിക്കാന്‍ സൂചനാ പണിമുടക്ക് നടത്താം.അവരെല്ലാവരും തന്നെ മനുഷ്യ ജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഡ്യൂട്ടി ബഹിഷ്കരിച്ച് അവര്‍ ഇറങ്ങി പോരുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.