ഷഹീൻബാഗിലെ CAA വിരുദ്ധസമരം: മോദിക്കെതിരായ പ്രതിഷേധമെന്ന് കേന്ദ്രമന്ത്രി

0
6

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻ ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ത്രിവര്‍ണപതാക വീശി നടക്കുന്ന സമരത്തിന് പിന്നില്‍ രാജ്യത്തെ തകർക്കാനുള്ള ശക്തികളാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ഷഹീൻ ബാഗിലെ സമരത്തെ രാജ്യവിരുദ്ധ ശക്തികള്‍ മറയാക്കുകയാണ്. നിശബ്ദ ഭൂരിപക്ഷത്തോടുള്ള വെല്ലുവിളിയാണ് റോഡ് തടസ്സപ്പെടുത്തി നടക്കുന്ന സമരമെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും വിഷയത്തിൽ വിമർശിച്ച കേന്ദ്രമന്ത്രി, ഈ ‘ടുക്ഡെ ടുക്ഡെ’സംഘത്തിന് പിന്തുണ നൽകുന്നത് ഇവരാണെന്നാണ് ആരോപിച്ചിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ പ്രധാനമന്ത്രി മോദിക്കെതിരായ പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.