ലതികാസുഭാഷ് വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

0
178

ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടതെന്നും ഇതല്ലാതെ മറ്റ് സീറ്റ് വേണ്ട എന്നവർ പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ലതികാ സുഭാഷ് പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു.സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിത്യം നൽകാൻ ശ്രമിച്ചിരുന്നു.മനപൂർവ്വം ആരെയും മാറ്റി നിർത്തിയിട്ടില്ല.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിഷേധിക്കുന്നത് ശരിയല്ല.സീറ്റ് ലഭിക്കാത്തവരെ പാർട്ടി സ്ഥാനങ്ങളിലേക്ക് പരിഗണിക്കും.രണ്ട് ദിവസത്തിനകം പാർട്ടിക്ക് അകത്തെ പ്രശ്നങ്ങൾ പരിഹരിക്കും.മാർച്ച് 20 ന് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ധേഹം കോഴിക്കോട്ട് പറഞ്ഞു.