കുവൈത്ത് സിറ്റി: പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് കുവൈത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടകസംഘം മടങ്ങിയെത്തി. ഇവർക്ക് സ്വീകരണം നൽകുന്നതിനായി കുടുംബവും സുഹൃത്തുക്കളും വലിയ ഒരുക്കങ്ങളാണ് കുവൈത്ത് വിമാനത്താവളത്തിൽ നടത്തിയിരുന്നത്. സൗദി അറേബ്യയിലെ അധികാരികളും കുവൈത്ത് ഹജ്ജ് മിഷനും ചേർന്ന് നൽകിയ മികച്ച സംവിധാനങ്ങൾ, സേവനങ്ങൾ എന്നിവ ഹജ്ജ് കർമ്മങ്ങൾ എളുപ്പമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. വിമാനത്താവളത്തിൽ ആദ്യം എത്തിയ സംഘത്തെ സ്വീകരിക്കാൻ കുവൈത്ത് ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ഒരുക്കങ്ങൾ നടത്തിയിരുന്നു.