ചൈനയില്‍ ആശങ്ക സൃഷ്‌ടിച്ച്‌ കൊവിഡ് ഡെല്‍റ്റ വകഭേദം

ബീജിങ്: ചൈനയില്‍ ആശങ്ക സൃഷ്‌ടിച്ച്‌ കൊവിഡ് ഡെല്‍റ്റ വകഭേദം. വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ്. ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും റിപ്പോർട്ടുണ്ട്.

ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചതെന്നും രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗന്‍സു പ്രവിശ്യയിലെ ലാന്‍ഴൗ അടക്കമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചു. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.