കുവൈത്ത് സിറ്റി: കുവൈത്തിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും , മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കാതെ വാക്സിനേഷൻ സെന്ററിൽ പോയി വാക്സിൻ നേരിട്ട് സ്വീകരിക്കാമെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആകെ രജിസ്റ്റർ ചെയ്ത ജീവനക്കാരിൽ 74.3% പേർക്കും കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസം അവസാനത്തോടെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടിയവരുടെ ശരാശരി വളരെ ഉയർന്നതായിരുന്നു. തുടർന്ന് അതിൽ കുറവ് വന്നു എങ്കിലും ഏപ്രിൽ രണ്ടാം വാരത്തിൽ ഇത് വീണ്ടും ഉയർന്നതായും അദ്ദേഹം പറഞ്ഞു. ശരാശരി ഒക്യുപ്പൻസി നിരക്ക് നിലവിൽ 36.8 ശതമാനമാണ്, ഒരാഴ്ച മുമ്പ് ഇത് 33.3 ശതമാനമായിരുന്നു എന്നും അൽ-സനദ് വ്യക്തമാക്കി .