ഇന്ത്യയിൽ 10 ദിവസത്തിനകം കോവിഡ് വാക്സിൻ വിതരണം ചെയ്യും.

ഡൽഹി : 10 ദിവസത്തിനുള്ളിൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കും. അടുത്ത ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. വാക്സിനേഷൻ നൽകേണ്ട സ്ഥലവും സമയവും ജില്ലാ അധികാരികൾക്ക് തീരുമാനിക്കാം എന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷന് രജിസ്ട്രേഷൻ ആവശ്യമില്ല. മുംബൈ കർണാൽ കൊൽക്കത്ത ചെന്നൈ എന്നിവിടങ്ങളിലായി നാല് പ്രാഥമിക കേന്ദ്രങ്ങളിൽ വാക്സിൻ സംഭരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ 37 കേന്ദ്രങ്ങളിൽ തയ്യാറായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.