തോറ്റ എം പി മാരെ എം എൽ എ മാരാക്കാൻ സി പി എം

കുവൈത്ത് സിറ്റി : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി പി എമ്മിന്റെ ഒന്നൊഴികെയുള്ള എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിന് കാരണം സ്ഥാനാർത്ഥികളായിരുന്നില്ല. രാഷ്ട്രീയം മാത്രമായിരുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പരാജയപ്പെട്ടവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ആലോചന തുടങ്ങിയത്.
കാസർഗോഡ് മത്സരിച്ച സതീഷ് ചന്ദ്രൻ, കണ്ണൂരിലും വടകരയിലും മത്സരിച്ച പി കെ ശ്രീമതി. പി ജയരാജൻ എന്നിവർക്ക് നറുക്ക് വീണേക്കും. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് പാർട്ടിയിൽ നിലവിൽ പദവികളില്ല. അതേസമയം ശ്രീമതിയുടെ കാര്യത്തിൽ ഷൈലജ ടീച്ചർ തടസ്സമായേക്കും. ഇരുവരും മത്സരിക്കട്ടേയെന്ന തീരുമാനവും ഉണ്ടായേക്കാം.

പാലക്കാട് പരാജയപ്പെട്ട എംബി രാജേഷ് തൃത്താലയിലോ വി എസിന്റെ മണ്ഡലമായ മലമ്പുഴയിലോ മത്സരിച്ചേക്കും. ആലത്തൂരിൽ തോറ്റ പി കെ ബിജു കോങ്ങാടോ, തരൂരോ മത്സരിക്കും. തൃശ്ശൂർ ജില്ലയിലെ മണ്ഡലങ്ങളിലും ബിജുവിന് സാധ്യതയുണ്ട്. കൊല്ലത്ത് തോറ്റ കെ എൻ ബാലഗോപാൽ . കൊട്ടാരക്കര, പത്തനാപുരം. എറണാകുളത്ത് തോറ്റ പി രാജീവ് കളമശ്ശേരി, കോട്ടയത്ത് തോറ്റ വി എൻ വാസവൻ എറ്റ്മാനൂരും മത്സരിച്ചേക്കും. ആറ്റിങ്ങലിൽ തോറ്റതിന് ശേഷം ഡൽഹിയിലെ സർക്കാർ പ്രതിനിധിയായ എ സമ്പത്ത് തിരുവനന്തപുരം ജില്ലയിലെയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയോട് തോറ്റ എസ് എഫ് ഐ ദേശീയ അധ്യക്ഷൻ വിപി സാനു മലപ്പുറത്തെ എതെങ്കിലും മണ്ഡലങ്ങളിലും മത്സരിക്കും.