എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി : എല്ലാ ആരോഗ്യമേഖലകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കേന്ദ്ര ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ ദാബിബ് സ്ഥിരീകരിച്ചു. അൽ അൻബാ പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്.

13 പുതിയ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പുതിയ ക്ലിനിക്കുകൾ തുറന്നതിനുശേഷം ഭാവിയിൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മൊത്തം ക്ലിനിക്കുകളുടെ എണ്ണം 35 ആയിരിക്കുമെന്നും അവർ വെളിപ്പെടുത്തി. എല്ലാ ആരോഗ്യ മേഖലകളിലെയും പ്രാഥമിക മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കുകളുടെ എണ്ണം 22 ആണെന്ന് ഡോ. അൽ-ദാബിബ് വിശദീകരിച്ചു.