മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി ദേശീയപാതയിൽ വിള്ളൽ.ഇന്ന് ഉച്ചയ്ക്ക് വലിയ വിള്ളൽ ഉണ്ടായത്.കിന്‍ഫ്ര പാർക്കിനും സ്പിന്നിംഗ് മിൽ സ്ഥലത്തിനും ഇടയിലായി 200 മീറ്റർ വ്യാപിച്ച് റോഡിന്റെ മദ്ധ്യഭാഗത്താണ് ഈ വിള്ളൽ കണ്ടത് . സർവീസ് റോഡിന്റെ അരികിലും വിള്ളൽ കാണപ്പെട്ടിട്ടുണ്ട്.
ഘടനാപരമായ പ്രശ്നം ശരിയാക്കാൻ കെ.എൻ.ആർ.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും, നാട്ടുകാർ ഇടപെട്ട് ഇത് തടഞ്ഞു. ജില്ലാ പഞ്ചായത്ത്, വില്ലേജ് ഓഫീസ്, പോലീസ് എന്നിവരുടെ പ്രതിനിധികൾ സ്ഥലത്ത് എത്തി പരിസ്ഥിതി പരിശോധിച്ചു.
താത്കാലികമായി വാഹനങ്ങൾ സർവീസ് റോഡ് വഴി മാറ്റിവിട്ടിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ ഗുണനിലവാരക്കുറവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് പ്രാദേശികർ ആരോപിക്കുന്നു.






























