വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം; എക്സ് അക്കൗണ്ട് ‘ലോക്ക്’ ചെയ്തു

0
30

ദില്ലി: ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും കുടുംബത്തെയും ലക്ഷ്യമാക്കിയ സൈബർ ആക്രമണങ്ങൾ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ അധിക്ഷേപപരവും അപമാനകരവുമായ പോസ്റ്റുകൾ പ്രചരിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആക്രമണങ്ങളുടെ തീവ്രത കാരണം വിക്രം മിസ്രി തന്റെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച സർക്കാരിനെതിരെയുള്ള ട്രോളുകൾ വിദേശകാര്യ സെക്രട്ടറിയെ ലക്ഷ്യമാക്കിയതിനെ എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച സർക്കാർ വാർത്താസമ്മേളനങ്ങളിൽ സർക്കാരിന്റെ പ്രതിനിധിയായി മിസ്രി പ്രത്യക്ഷപ്പെട്ടിരുന്നു. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരോടൊപ്പം സംഘർഷപരിസ്ഥിതിയിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത് അദ്ദേഹമായിരുന്നു.

വിക്രം മിസ്രി മാന്യനും സത്യസന്ധനും കഠിനാധ്വാനിയുമായ നയതന്ത്രജ്ഞനാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. അദ്ദേഹം രാജ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.നമ്മുടെ സിവിൽ സർവീസുകാർ എക്സിക്യൂട്ടീവിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് ഓർമ്മിക്കണം. എക്സിക്യൂട്ടീവ് / രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് അവരെ കുറ്റപ്പെടുത്തരുത്.ഒവൈസി എക്സിൽ പോസ്റ്റ് ചെയ്