2022 ന്റെ ആദ്യ പാദത്തിൽ കുവൈത്തിൽ ഒരു ദശലക്ഷം ട്രാഫിക് പിഴകൾ ചുമത്തി

കുവൈത്ത് സിറ്റി: 2022-ന്റെ ആദ്യ പാദത്തിൽ കുവൈത്തിൽ ഒരു ദശലക്ഷത്തിലധികം ട്രാഫിക് പിഴകൾ ചുമത്തി. ഒരു ദിവസം ശരാശരി 12,330 ഇന്ന തരത്തിലായിരുന്നു ഇതെന്ന്പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവേർനെസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ മേജർ അബ്ദുല്ല ബുഹാസൻ വ്യക്തമാക്കിയത് അനുസരിച്ച് അമിത സ്പീഡ് മായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനം നടക്കുന്നത്. ഇതിന് 433,638-ലധികം ടിക്കറ്റുകൾ ഇഷ്യൂ ചെയ്തു, തുടർന്ന് ചുവന്ന ട്രാഫിക്ക് ലൈറ്റുകൾ ലംഘിച്ച് യാത്ര ചെയ്യുന്നതിന് 35,788 ടിക്കറ്റുകളും നൽകി.  വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് മൂന്നാം സ്ഥാനത്ത്.  ലൈസൻസില്ലാതെ വാഹനമോടിച്ചത്  നാലാം സ്ഥാനത്തും ഉണ്ട്.