രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്; സന്ദര്‍ശനം മെയ് 19 ന്

0
18

തിരുവനന്തപുരം :ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്ന രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം പുനര്‍ക്രമീകരിച്ചു.അതിർത്തിയിൽ ഉണ്ടായ സൈനിക തർക്കത്തിന്റെ പശ്ചാത്തലത്തിൽ മുമ്പ് ഈ യാത്ര റദ്ദാക്കിയിരുന്നെങ്കിലും, സാഹചര്യം സാധാരണയായതോടെ യാത്രാ പരിപാടി പുനഃക്രമീകരിച്ചിരിക്കുന്നു, മുമ്പ് നിശ്ചയിച്ച തീയതിയായ മേയ് 19-ന് ദ്രൗപദി മുർമു ശബരിമല ദർശനം നടത്തും.ഈ തീരുമാനം കേന്ദ്രം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.രാഷ്ട്രപതിയുടെ യാത്രയ്ക്കായി സംസ്ഥാനം വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. മേയ് 18-ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതിയുടെ, 19-ന് ശബരിമല ദർശനത്തിന് ശേഷം തിരിച്ചുപോകും. ഇതിനായി, 18-19 തീയതികളിൽ ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗും ഭക്തർക്കുള്ള പ്രവേശനവും താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനെത്തുന്നത്.