റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവീസുകൾക്ക് അനുമതി നൽകി സൗദി അധികൃതർ. മാറ്റർനെറ്റ് എന്ന കാലിഫോർണിയ കമ്പനിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. എം2 ഡ്രോണുകളാണ് സൗദിയിൽ ഡെലിവറി സേവനങ്ങൾ നടത്തുക. അടുത്ത വർഷത്തോടെ ഈ പദ്ധതി ആരംഭിക്കും. സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്.