ഇ ഡി എ അശരണർക്ക് ആശ്വാസം

കുവൈറ്റിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ അസ്സോസിയേഷൻ ( ഇ ഡി എ ) ” അശരണർക്ക് ആശ്വാസം ” എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചു നൽകിയ ആദ്യ ഭവനത്തിന്റെ താക്കോൽ കൊച്ചി പെരുമ്പടപ്പ് സ്വദേശി ശ്രീ . ജോബ് , പുഷ്പി ദമ്പതികൾക്ക് നൽകികൊണ്ട് ബഹു . എറണാകുളം എം .പി . ശ്രീ . ഹൈബി ഈഡൻ നിർവഹിച്ചു .ബഹു . കൊച്ചി എം .എൽ .എ ശ്രീ . കെ.ജെ . മാക്സി , ബഹു. തൃപ്പൂണിത്തറ എം .എൽ .എ ശ്രീ . എം . സ്വരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇ ഡി എ പ്രസിഡന്റ് ശ്രീ . ജിയോ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ .സതീഷ് . ടി .കെ സ്വാഗതം ആശംസിച്ചു . കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർമാരായ ശ്രീമതി . ജലജകുമാരി , ശ്രീമതി .വത്സല ഗിരീഷ് , ശ്രീ . പദ്‌മകുമാർ , ഇ ഡി എ രക്ഷാധികാരി ശ്രീ . സജി വർഗീസ് , മുൻ മഹിളാവേദി ചെയർ പേഴ്‌സൻ ശ്രീമതി .മിനി കിഷോർ , ഇ ഡി എ എക്സിക്യൂട്ടീവ് അംഗമായ ശ്രീ . ജിമ്മി പോൾ , മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ജെ . ആന്റണി , ഷില്ലി ആന്റണി , ലക്സി കുര്യാക്കോസ്‌ ശ്രീമതി . ഷാന്റി രാജു മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു .

ഇ ഡി എ ട്രെഷറർ ശ്രീ . ബാലകൃഷ്ണ മല്ല്യ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .