പ്രിയപെട്ടവരെ അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രവാസികൾ

0
6

ഫായിസ് ബേക്കൽ, കുവൈത്ത്

കോവിഡ് 19 മഹാമാരിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ നാട്ടിൽ മരണപ്പെടുന്ന പ്രിയപെട്ടവരുടെ മുഖത്തു അവസാനമായി ഒരു ചുംബനം നൽകാൻ അവരെ ഒന്ന് കാണാൻ പറ്റാത്ത വിഷമത്തിലാണ് പ്രവാസി സമൂഹം. അത് പോലെ തന്നെ ഗൾഫിൽ നിന്ന് മരണപ്പെടുന്ന പ്രിയപരട്ടവരെ നാട്ടിൽ എത്തിച്ചു കാണാൻ പറ്റാത്ത വിഷമത്തിൽ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും.

തന്റെ പിതാവിന്റെയോ, മാതാവിന്റെയോ, മകന്റെയോ, ഭർത്താവിന്റെയോ, ഭാര്യയുടെയോ, സഹോദരന്റെയോ അങ്ങിനെ പലരും. ഈ കൊറോണ കാലത്ത് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കും വിമാന സർവിസ് നിർത്തി വെച്ചതിന്റെ കാരണത്താൽ ആണ് ഈ അവസ്ഥ പ്രവാസി സമൂഹത്തിന് നേരിടേണ്ടി വന്നത്.

കുവൈത്തിലെ ഭരണാധികാരികൾ ഏർപ്പെടുത്തിയ പൊതുമാപ്പ് നിലവിൽ വന്നിരിക്കെ വിമാന ടിക്കറ്റും മറ്റും സൗജന്യമായി നൽകാം എന്ന് പറഞ്ഞിട്ടും ഇന്ത്യയിലേക്കുള്ള വിമാന സർവീസിന് അനുമതി നൽകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുവൈത്തിലെ ഇന്ത്യക്കാരുടെ പൊതുമാപ്പിന്റെ കാലാവധി നീട്ടണം എന്ന് ആവശ്യപ്പെട്ട് കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.