ലാഹോറിൽ സ്ഫോടന ഭീതി; ഡ്രോൺ ആക്രമണമെന്ന് സൂചന.

0
195

ഡൽഹി:പാകിസ്ഥാനിലെ ലാഹോറിൽ മൂന്ന് സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. വാൾട്ടൻ എയർഫീൽഡിനോട് ചേർന്നുള്ള ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. ആദ്യത്തെ സ്ഫോടനത്തിന് ശേഷം സൈറൺ കേട്ടതോടെ ജനങ്ങൾ ആശങ്കാകുലരായി. തുടർന്ന് രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായി. സ്ഫോടനത്തിൽ ആളുകൾ കൊല്ലപ്പെട്ടതോ പരിക്കേൽക്കുകയോ ചെയ്തതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഫോടനത്തിന് ശേഷം വലിയ അളവിൽ പുക പടർന്നതും ഭീതിയോടെ ജനങ്ങൾ. നഗരം മുഴുവൻ പുകയാൽ മൂടിയതായി റിപ്പോർട്ട്‌. ഡ്രോൺ ആക്രമണത്തിന്റെ ഭാഗമായിട്ടാണ് ഈ സ്ഫോടനങ്ങൾ സംഭവിച്ചതെന്ന് ചില വിവരങ്ങൾ സൂചിപ്പിക്കുന്നു.