കുവൈറ്റ് സിറ്റി : അൽ-മൻകാഫ് പ്രദേശത്തെ ഫഹദ് ഹംലാൻ അൽ-ഹംലാൻ സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി പൂർണ്ണമായും അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. അബ്ദുല്ല ഹുമൈദി സ്ട്രീറ്റ് മുതൽ ഹമദ് അൽ-ദബ്ബൂസ് സ്ട്രീറ്റ് വരെ ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് അറിയിച്ചു. 2026 മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 15 ഞായറാഴ്ച വരെ ഇത് നിലനിൽക്കും. അറ്റകുറ്റപ്പണി സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവർ ബദൽ വഴികൾ സ്വീകരിക്കാനും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിക്കുന്നു.






























