കുവൈറ്റ് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയും കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തോടെയും മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന ഫഹാഹീൽ ഇസ്‌ലാഹീ മദ്രസയിൽ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു . മദ്രസ്സ അധ്യാപകനും, സെന്റർ ദാഇയുമായ മുസ്തഫ സഖാഫിയുടെ അധ്യയക്ഷതയിൽ നടന്ന പ്രോഗ്രാം കെ കെ ഐ സി ആക്റ്റിംഗ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ഉത്ഘാടനം നിർവഹിച്ചു. മുസ്തഫ കാമിലി രക്ഷിതാക്കൾക്ക് ഉൽബോധനം നടത്തി. ഇസ്‌ലാഹീ സെന്റർ എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് എന്നിവർ ആശംസ പ്രസംഗം നടത്തി. കഴിഞ്ഞ അദ്ധ്യായന വർഷം വിവിധ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, പുതുതായി മദ്രസ്സയിൽ ചേർന്ന വിദ്യാർത്ഥികൾക്കുമുള്ള സമ്മാനങ്ങൾ സെന്റർ ഭാരവാഹികളും, പി ടി എ ഭാരവാഹികളും വിതരണം ചെയ്തു. അൻസാർ കൊയിലാണ്ടി സ്വാഗതവും, അബ്ദുന്നസീർ മംഗഫ് നന്ദിയും പറഞ്ഞു.