തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കോടിയേരി

 

തിരുവനന്തപുരം: കള്ളവോട്ടിന്‍റെ പേരിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏത്
അന്വേഷണത്തെയും നേരിടാൻ
തയ്യാറാണെന്ന് സിപിഎം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഏറ്റവും കൂടുതൽ കള്ളവോട്ട് ചെയ്തത്
യുഡിഎഫ് ആണ് .ഇത് മറച്ചു
വെക്കാനാണ് നിലവിൽ ആരോപണങ്ങൾ
ഉന്നയിക്കുന്നതെന്നും അദ്ദേഹം
കുറ്റപ്പെടുത്തി.അവർ ഇനിയും
ഇത്തരത്തിൽ പല കഥകളും
മെനയുമെന്നും കോടിയേരി
കൂട്ടിച്ചേർത്തു.