കൊച്ചി: നവാഗത സിനിമ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. കോയമ്പത്തൂരിൽനിന്ന് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളത്തിൽ ആദ്യമായി ഒ ടി ടി റിലീസ് ചെയ്ത് വൻ വിജയം നേടിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.
പുതിയ സിനിമയുടെ തിരക്കഥ രചനക്കിടെ അട്ടപ്പാടിയിൽ വച്ചായിരുന്നു ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ ഷാനവാസിനെ സുഹൃത്തുക്കൾ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.യാത്രാമധ്യേ ആംബുലൻസിൽവെച്ച് രക്തസ്രാവവുമുണ്ടായി.
മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. എഡിറ്ററായാണ്യാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം.