കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ലോഹ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റിടങ്ങളിലേക്ക് പടരുന്നത്തടയാൻ കഴിഞ്ഞു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-അർദ്ധിയ, അൽ-ഷഹീദ് എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചതെന്ന് കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു, എന്നിരുന്നാലും സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സുരക്ഷാ സംഘങ്ങൾ മുൻകരുതൽ പരിശോധനകൾ നടത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.