മലബാര്‍ എക്സ്‍പ്രസിൽ തീപിടുത്തം, ആളപായമില്ല

തിരുവനന്തപുരം : മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസിൽ തീപിടുത്തം ഉണ്ടായത്. ട്രെയിനിലെ ലഗേജ് വാനിലാണ് തീപിടിത്തം. വര്‍ക്കലക്ക് സമീപം വച്ചായിരുന്നു സംഭവം. തീയും പുകയും ശ്രദ്ധയിൽപെട്ട യാത്രക്കാർ ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ മാറ്റിയത് മൂലം വൻ ദുരന്തമാണ് ഒഴിവായത്. തീയണച്ചതിനുശേഷം ട്രെയിൻ വീണ്ടും യാത്രയാരംഭിച്ചു.