വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു

0
64

കണ്ണൂര്‍: മട്ടന്നൂരില്‍ അഞ്ചു വയസുകാരന്‍ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകന്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയില്‍. നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കുന്നതാണ്.