കുവൈറ്റിൽ കുളമ്പുരോഗം, മാംസവും പാലുൽപ്പന്നങ്ങളും സുരക്ഷിതമെന്ന് അധികൃതർ

0
82

കുവൈത്ത് സിറ്റി: കുവൈറ്റിലെ മാംസവും പാലുൽപ്പന്നങ്ങളും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (പിഎഎഫ്എൻ) സ്ഥിരീകരിച്ചു. കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മാംസം അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഈ വൈറൽ രോഗം പകരില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. വിശ്വസനീയവും ലൈസൻസുള്ളതുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം പാലുൽപ്പന്നങ്ങളും മാംസ ഉൽപ്പന്നങ്ങളും വാങ്ങുക, എപ്പോഴും പാസ്ചറൈസ് ചെയ്ത പാലുൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക, അനധികൃത വിൽപ്പനക്കാരിൽ നിന്നോ സ്ഥിരീകരിക്കാത്ത ഔട്ട്‌ലെറ്റുകളിൽ നിന്നോ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ മാർ​ഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.