കഴിഞ്ഞദിവസം നടന്ന അർജന്റീന നെതർലാൻഡ് മത്സരത്തിനിടയിലെ താരങ്ങളുടെയും കോച്ചിന്റെയും അച്ചടക്ക ലംഘനത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കി. അന്വേഷണത്തിൽ അച്ചടക്ക ലംഘനങ്ങളുടെ തെളിവുകൾ ലഭിച്ചാൽ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.
എന്നാൽ ഒരു മത്സരത്തിൽ അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് അന്വേഷണം നടത്തുന്നതും നടപടിയെടുക്കുന്നതും സാധാരണയാണെന്നും ഫിഫ പറയുന്നുണ്ട്. ഇരു ടീമുകൾക്കുമായി ഏകദേശം 15,000 യൂറോയിലധികം പിഴ ചുമത്തിയേക്കും.
മെസ്സി അടക്കം 17 പേർക്ക് കാർഡ് ലഭിച്ച മത്സരത്തിൽ നെതർലൻസിന് ഇഞ്ചുറി ടൈമിൽ കൂടുതൽ സമയം അനുവദിച്ചു എന്ന് ആരോപിച്ച് അർജന്റീനിയൻ കോച്ചും താരങ്ങളും തർക്കത്തിൽ ഏർപ്പെട്ടതാണ് ഫിഫയുടെ ഇടപെടലുകൾക്ക് കാരണം.
































