അനധികൃതമായി അസുഖ അവധി സർട്ടിഫിക്കേറ്റുകൾ വ്യാപാരം; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി: അനധികൃതമായി അസുഖ അവധി സർട്ടിഫിക്കേറ്റുകൾ വ്യാപാരം ചെയ്ത ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ആഭ്യന്തരമന്ത്രാലയം. രണ്ട് കുവൈറ്റ് സ്വദേശികൾ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പൊതു വിചാരണ ചെയ്യാൻ നിർദ്ദേശം നൽകി. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. കേസിൽ നാലാമന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഡാറ്റ നൽകുന്നതിന് ചുമതലപ്പെട്ട രണ്ട് വനിതാ ജീവനക്കാർ ഒരു ഡോക്ടറിനുപകരം റിപ്പോർട്ടുകൾ സ്വയം തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി, കേസിലെ മൂന്നാമത്തെ പ്രതി ഈ റിപ്പോർട്ടുകൾ സീൽ ചെയ്തു നൽകുകയായിരുന്നു. റിപ്പോർട്ടുകൾ പിടിച്ചെടുത്ത ശേഷം ഇവയിലെ സീൽ ദാൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടറുടെത് ആണെന്ന്മനസ്സിലായി, എന്നാൽ ഈ സീല് 2017ൽ കാലഹരണപെട്ടതായിരുന്നു.

നിയമവിരുദ്ധമായ പ്രവർത്തനത്തിലൂടെ ഈ ആളുകൾ ‘സമ്പാദിച്ച’ പണം എത്രയെന്ന് കണക്കാക്കി വരുന്നുണ്ട്, കൂടാതെ ഈ നിയമവിരുദ്ധ വ്യാപാരത്തിൽ നിന്ന് പ്രയോജനം നേടിയ ഗുണഭോക്താക്കളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതായി ആണ് വിവരം. ഒളിച്ചോടിയ സംഘത്തിലെ നാലാമത്തെ അംഗത്തിന്റെ പേര് വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്