നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചി​പ്പി​ച്ച ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​.ഗാം​ഗു​ലി​യു​ടെ നി​ല തൃ​പ്തി​ക​ര​മെ​ന്ന് കോ​ൽ​ക്ക​ത്ത വു​ഡ്‌​ലാ​ൻ​ഡ്സ് ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു.

ബി​സി​സി​ഐ പ്ര​സി​ഡ​ൻ്റ് കൂടിയായ സൗ​ര​വ് ഗാം​ഗു​ലി​ക്ക് ഇ​ന്ന് രാ​വി​ലെ​യാ​ണ് നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. വീ​ട്ടി​ലൊ​രു​ക്കി​യ ജി​മ്മി​ല്‍ വ്യാ​യാ​മം ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച‍​ക്ക് ഒരു മണിയോടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചെ​റി​യ പ്ര​ശ്നം ക​ണ്ടെ​ത്തു​ക​യും ഉ​ട​നെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ഡി മി​ടി​പ്പും ര​ക്ത​സ​മ്മ​ര്‍​ദ​വും തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.