ഗാസ വംശഹത്യ മാനവികതക്ക് അപമാനം- ടിപി രാമകൃഷ്ണൻ

0
92

തിരുവനന്തപുരം : അന്താരാഷ്ട്ര നിയമങ്ങളും ധാർമ്മികതയും വകവെക്കാതെ ഇസ്രായേൽ ഗാസയിൽ നടത്തുന്ന കൊടും ക്രൂരതകൾ അവസാനിപ്പിക്കണമെന്നും, മാനവികതക്കും പരിഷ്കൃത സമൂഹത്തിനും അപമാനമാണിതെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ എംഎൽഎ. ഭ്രൂണങ്ങളെ പോലും നശിപ്പിച്ചു കളയുന്ന കൊടും ക്രൂരതകൾക്ക് അമേരിക്ക പിന്തുണ നൽകുകയാണ്, നാഷണൽ ലീഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിറന്നു വീണ മണ്ണിൽ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യപ്പെടുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്, സയണിസ്റ്റ് ഭ്രാന്ത് ബാധിച്ച ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐ സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉപവാസത്തിന് നേതൃത്വം നൽകി. നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ MLA ,ആന്റണി രാജു MLA, കെടി ജലീൽ MLA, പിടിഎ റഹീം MLA, ഡോ.എ സമ്പത്ത്, പാളയം ഇമാം വിപി സുഹൈബ് മൗലവി,തൊടിയൂർ മുഹമ്മദ്‌കുഞ്ഞി മൗലവി, സി.പി.ജോൺ , ഡോ.വർഗീസ് ജോർജ് , ജമീല പ്രകാശം, നീലലോഹിത ദാസൻ നാടാർ, കുഞ്ഞാലി പി.രാമഭദ്രൻ ,പാച്ചല്ലൂർ അബ്ദുൽ സലീം വിദേശ മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസി,ശ്രീജനെയ്യാറ്റിൻകര ,മുണ്ടക്കയം ഹുസൈൻ മൗലവി, എൻ.കെ.അസീസ്, അഡ്വ.മനോജ് സി നായർ, ഒ.പി.ഐ.കോയ ,സവാദ് മടവൂരാൻ ,സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, സയ്യിദ് ഷബീൽ തങ്ങൾ, ജയിംസ് കാഞ്ഞിരത്തിങ്കൽ, സർമദ് ഖാൻ ,ഒ.പി.റഷീദ് ,ഷാഫി നദവി റഫീഖ് അഴിയൂർ, സാലിം ബേക്കൽ ,പി.കെ.എസ് മുജീബ് ഹസൻ ,ഖാലിദ് മഞ്ചേരി, കൊച്ചു മുഹമ്മദ് വല്ലത്ത് ,കെ.പി.യൂസുഫ് ,മുഹമ്മദ് ഫറൂഖ് സഖാഫി ,നിസാർ മജീദ് കൊല്ലം ,നസറുദീൻ മജീദ് എന്നിവർ പ്രസംഗിച്ചു. ജലീൽ പുനലൂർ സ്വാഗതവും കല്ലറ നളിനാക്ഷൻ നന്ദിയും പറഞ്ഞു.