കുവൈത്ത് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയും കനത്ത മൂടൽമഞ്ഞ് ബാധിച്ചു. ദൃശ്യപരത കുറവായതിനാൽ നിരവധി വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
വിമാനത്താവളത്തിലെ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞുവെന്നും ഇത് ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങളുടെ സുരക്ഷയെ ബാധിച്ചുവെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.കാലാവസ്ഥ സ്ഥിരപെടുന്നത്തോടെ സർവീസ് പുനരാരംഭിക്കും.

































