ഞെട്ടിക്കുന്ന സ്ത്രീധന വാഗ്ദാനം; 300 പശുക്കളളെയും 200 കാളകളെയും വധുവിനുള്ള സമ്മാനമായി നൽകും

0
115

ദക്ഷിണ സുഡാനിൽ വധുവിന് വിവാഹ സമ്മാനമായി അവർ വാഗ്ദാനം ചെയ്തത് ദക്ഷിണ സുഡാനിലെ ഏറ്റവും ഉയർന്ന സ്ത്രീധനം.  300 പശുക്കളെയും 200 കാളകളെയും അടങ്ങുന്നതാണ് ഈ റെക്കോർഡ് വാഗ്ദാനം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തരയുദ്ധം തകർത്ത ദരിദ്ര രാജ്യമായ ദക്ഷിണ സുഡാനിൽ നിന്നുള്ള അഷുൽ വാൽ എന്ന യുവ വധുവിനാണ്  റെക്കോർഡ് സ്ത്രീധനം ലഭിച്ചത്.

100 പശുക്കളെ സ്ത്രീധനമായി സ്വീകരിച്ച നൈലോങ്ങിന്റെ പേരിലായിരുന്നു  ദക്ഷിണ സുഡാനിലെ ഈ റെക്കോർഡ് നേരത്തെ ഉണ്ടായിരുന്നത്. ഡിങ്ക, ന്യൂർ തുടങ്ങിയ നിരവധി  ഗോത്രങ്ങളിൽ ഇപ്പോഴും നിരവധി പശുക്കളെ സ്ത്രീധനമായി നൽകുന്ന ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്.