പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ MOI വീണ്ടും പരിശോധിക്കും

കുവൈത്ത്‌ സിറ്റി :  മുൻ വർഷങ്ങളിൽ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ  ഫയലുകൾ ആഭ്യന്തര മന്ത്രാലയം വീണ്ടും പരിശോധിക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിൻ്റെ ഉത്തരവുകളുടെയും നിർദ്ദേശാനുസരണമാണിത് എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിക്കുന്നതിനുള്ള നിലവിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണ്ടെത്തിയാൽ, ലൈസൻസ്‌ ഉടമയെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിളിച്ചുവരുത്തി എന്നെന്നേക്കുമായി ലൈസൻസ്‌ റദ്ധ്‌ ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായാണു നടപടി