ദോഹ: കഴിഞ്ഞകാല സംസ്ക്കാരങ്ങളുടെയും സംസ്കൃതിയുടെയും പ്രതലങ്ങളെ വിശകലനം ചെയ്തുകൊണ്ട് പുതിയതലമുറയെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അഭിപ്രായപ്പെട്ടു. ചരിത്രം,ധിഷണ,സിദ്ധാന്തം എന്നിവയിലൂന്നിയുള്ള വിശകലനവും പഠനവും യഥാർത്ഥ സംസ്കൃതിയുടെ വീണ്ടെടുപ്പിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ കെ.എം.സി.സി. സംസ്ഥാന സമിതിക്ക് കീഴിലുള്ള ‘ധിഷണ’യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.